കു​ട്ടി​ക​ള്‍​ക്ക് രോഗ ലക്ഷണങ്ങളില്ലാതെ കൊറോണ പി​ടി​പെ​ടാം; ഗു​രു​ത​ര​മാ​കില്ല; മുന്നറിയിപ്പുമായി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡെല്‍​ഹി: കു​ട്ടി​ക​ള്‍​ക്ക് കൊറോണ ബാ​ധി​ച്ചാ​ല്‍ ഒ​ന്നു​കി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. അത് ഗു​രു​ത​ര​മാ​യേ​ക്കി​ല്ലെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കു​ട്ടി​ക​ള്‍​ക്ക് കൊറോണ ബാ​ധി​ച്ചാ​ല്‍ കു​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ളേ ഉണ്ടാകു. സാ​ധാ​ര​ണ​നി​ല​യി​ല്‍ അ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും നീ​തി ആ​യോ​ഗ് അം​ഗം വി.​കെ. പോ​ള്‍ പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍ ഈ ​അ​ണു​ബാ​ധ​യി​ല്‍​നി​ന്ന് മു​ക്ത​മ​ല്ല. അ​വ​ര്‍​ക്കും രോ​ഗം ബാ​ധി​ക്കാം. എ​ന്നാ​ല്‍ കു​ട്ടി​ക​ളി​ല്‍ സാ​ധാ​ര​ണ​യാ​യി ക​ടു​ത്ത അ​ണു​ബാ​ധ ഉ​ണ്ടാ​വി​ല്ലെ​ന്നും പോ​ള്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ലെ കൊറോണ ചി​കി​ത്സ​ക്കാ​യി ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം.

കുട്ടികളെ രോ​ഗം പ​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാണെന്നും ഡോ. ​പോ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു