ന്യൂഡെല്‍ഹി: കുട്ടികള്‍ക്ക് കൊറോണ ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല. അത് ഗുരുതരമായേക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍. കുട്ടികള്‍ക്ക് കൊറോണ ബാധിച്ചാല്‍ കുറഞ്ഞ ലക്ഷണങ്ങളേ ഉണ്ടാകു. സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ലെന്നും നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു.
കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും പോള്‍ പറഞ്ഞു. കുട്ടികളിലെ കൊറോണ ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.
കുട്ടികളെ രോഗം പടരുന്നതിന്റെ ഭാഗമാകാന്‍ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണെന്നും ഡോ. പോള്‍ കൂട്ടിച്ചേര്‍ത്തു