ഇസ്രായേലിന് നേരെ 48 മണിക്കൂറിനുളളിൽ ഹമാസ് പ്രയോഗിച്ചത് ആയിരത്തിലധികം റോക്കറ്റുകൾ; പ്ര​തീ​ക്ഷി​ക്കാ​ത്ത തി​രി​ച്ച​ടി ന​ൽ​കുമെന്ന് നെ​ത​ന്യാ​ഹു

ടെൽ അവീവ്: ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്നത് ഭീകരാക്രമണമെന്ന് ഇസ്രായേൽ വിദേശകാര്യ വകുപ്പ്. ഹ​മാ​സ് സ്വ​പ്ന​ത്തി​ൽ​പ്പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ത​ക​ർ​ച്ച ഉ​റ​പ്പാ​ക്കും വ​രെ വ്യോ​മാ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഇ​സ്രേ​ലി പ്ര​ധാ​ ‘ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. അ​റ​ബ് പൗ​ര​ന്മാ​ർ പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ച്ചാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​രു​ക്കു​മു​ഷ്ടി പ്ര​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് പ്രയോഗിച്ചതെന്ന് വിദേശകാര്യ വക്താവ് ലിയോർ ഹെയ്യാത് പറഞ്ഞു. ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് ഹമാസ് തീവ്രവാദികൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വയം പ്രതിരോധത്തിനുളള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്. സ്വന്തം പൗരൻമാരെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ലിയോർ ഹെയ്യാത് വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ആഭ്യന്തര കലഹമാണ് ആക്രമണത്തിന് കാരണമെന്നും ലിയോർ ഹെയ്യാത് ആരോപിച്ചു. ജറുസലേമിന്റെ രക്ഷകരായി കാണിക്കാനുളള വ്യഗ്രതയാണ് ആക്രമണത്തിന് പിന്നിൽ.

ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുളള ഹമാസിന്റെ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നാകെ അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുളള ഇസ്രയേലിന്റെ അവകാശത്തെ പൊതുസമൂഹം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് മുതൽ 1050 റോക്കറ്റുകളും മോർട്ടാർ ഷെല്ലുകളും ഇസ്രായേലിനെ
ലക്ഷ്യമിട്ട് എത്തിയതായി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ ഗാ​സി സി​റ്റി ക​മാ​ൻ​ഡ​ർ ബാ​സീം ഈ​സ​യെ ഇ​സ്ര​യേ​ൽ വ​ധി​ച്ചു. ബാ​സീം ഈ​സ​യും അ​നു​യാ​യി​ക​ളും ത​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ബോം​ബി​ടു​ക​യാ​യി​രു​ന്നു. ഈ​സ അ​ട​ക്കം ഹ​മാ​സി​ന്‍റെ നി​ര​വ​ധി ഉ​ന്ന​ത ക​മാ​ൻ​ഡ​ർ​മാ​രെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്