ശൂന്യമായ ഓക്‌സിജന്‍ ടാങ്കുകള്‍ തിരികെ കൊണ്ടുവരിക ; പര്‍വത ചരിവുകളില്‍ ഉപേക്ഷിക്കുന്നതിനു പകരം അവ തിരികെ കൊണ്ടുവരണമെന്ന് പര്‍വതാരോഹകരോട് നേപ്പാള്‍

കാഠ്മണ്ഡു: ശൂന്യമായ ഓക്‌സിജന്‍ ടാങ്കുകള്‍ തിരികെ കൊണ്ടുവരണമെന്ന് പര്‍വതാരോഹകരോട് അഭ്യര്‍ത്ഥിച്ച്‌ നേപ്പാള്‍. മല കയറ്റക്കാരും അവരുടെ ഷെര്‍പ ഗൈഡുകളും ഈ സീസണില്‍ കുറഞ്ഞത് 3,500 ഓക്‌സിജന്‍ കുപ്പികളെങ്കിലും വഹിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഈ ഓക്‌സിജന്‍ ടാങ്കുകള്‍ ഹിമപാതങ്ങളില്‍ കുഴിച്ചിടുകയോ അതല്ലെങ്കില്‍ പര്യവേഷണത്തിന്റെ അവസാനത്തില്‍ പര്‍വത ചരിവുകളില്‍ ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്.

കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ആവശ്യകത ഉയരുകയാണ്. ഓക്‌സിജന്‍ കാനിസ്റ്ററുകള്‍ കുറവായ പശ്ചാത്തലത്തിലാണ് പര്‍വതാരോഹകരോട് നേപ്പാളിൻ്റെ അഭ്യര്‍ത്ഥന. പര്‍വത ചരിവുകളില്‍ ഉപേക്ഷിക്കുന്നതിനു പകരം അവ തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പര്‍വതാരോഹകരോടും ഷെര്‍പകളോടും അവരുടെ ഒഴിഞ്ഞ ഓക്‌സിജന്‍ ടാങ്കുകള്‍ സാധ്യമായ ഇടങ്ങളിലെല്ലാം തിരികെ കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവ ആവശ്യാനുസരണം കൊറോണ രോഗികളൂടെ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
രോഗികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ 25,000 ത്തോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ തന്നെ ആവശ്യമാണെന്ന്, ഇത് അത്യാവശ്യമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഏപ്രില്‍ -മെയ് സീസണില്‍ പര്‍വതാരോഹകണവും വിനോദ സഞ്ചാരവും തിരികെ കൊണ്ടുവരുന്നതിനായി 700 ല്‍ അധികം പര്‍വതാരോഹകര്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത്.