രോഗിയായ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ വിമാനം ഓടിച്ചത് 4000 കിലോമീറ്റർ

ടെൽഅവീവ്: രോഗിയായ യാത്രക്കാരനെ ആശുപത്രിയിൽ ചികിത്സക്കെത്തിക്കാൻ വിമാനം താണ്ടിയത്​​ 4000 കിലോമീറ്റർ ദൂരം. ഇസ്രായേലി​ൻ്റെ ദേശിയ വിമാന കമ്പനിയായ എൽ അൽൻ്റെ ബോയിംഗ്​ 737 ജെറ്റ്​ വിമാനമാണ്​​ ടെൽഅവീവിൽ നിന്ന്​ കാസബ്ലാങ്കയിലേക്ക് ഒരു രാപകൽ കൊണ്ട് ഇത്രയും ദൂരം​ താണ്ടിയത്​​.

160 സീറ്റുകൾ ഉള്ള വിമാനത്തിൽ ഒറ്റയ്ക്ക്​ സഞ്ചരിച്ചത്​ ഇസ്രായേലുകാരനായ ബിസിനസുകാരനാണന്ന്​​ മാധ്യമങ്ങൾ റിപ്പോർട്ട്​ ​ ചെയ്യുന്നു. വിമാനങ്ങളെ ട്രാക്കുചെയ്യുന്ന വെബ്​സൈറ്റ്​ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൽ.വൈ 5051 എന്ന വിമാനം തെൽ അവീവിലെ ​എയർപ്പോർട്ടിൽ നിന്ന്​ ഉച്ചക്ക്​ 2.20 ന്​ പുറപ്പെടുകയും വൈകുന്നേരം 5.22 ന്​ കാസബ്ലാങ്കയിൽ എത്തിയതായി റി​പ്പോർട്ട്​ ചെയ്യുന്നു.

മൊറോക്കയിൽ ഉണ്ടായിരുന്ന ബിസിനസുകാരനായ ഇസ്രായേലിയെ നാട്ടിൽ ചികിത്സക്കെത്തിക്കാനാണ്​ നീണ്ട വിമാനയാത്ര നടത്തിയതെന്ന്​ ചില മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അ​തെസമയം പണം നൽകി​ സ്വീകരിക്കുന്ന സേവനങ്ങളിലൊന്നാണിതെന്നും വിമാനകമ്പനി അധികൃതർ വിശദീകരിച്ചു.