കൊറോണ വ്യാപനം; സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി; വീണ്ടും ചികിത്സാ നിരക്ക് കുറയ്ക്കാമെന്ന് സർക്കാർ

കൊച്ചി: കേരളത്തിലെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്തി ഹൈക്കോടതി. കേരളത്തിൽ കൊറോണ കേസുകൾ ദിനംപ്രതി വർധിച്ച്‌ വരികയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വിലയിരുത്തി.ഈ സാഹചര്യത്തിൽ ചികിത്സാ നിരക്ക് കുറയ്ക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് സർക്കാർ കോടതിയോട്.

സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൊറോണ കണക്കുകൾ കൂടുന്നത് ഏറെ അലട്ടുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്താതെ മികച്ച രീതിയിൽ ജനങ്ങൾക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു.