ജില്ലാ അതിർത്തിയിലും ചെക്‌പോസ്റ്റുകൾ: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളൂരു: ജില്ലാ അതിർത്തിയിലും ചെക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാറിന്റെ തീരുമാനം. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. രോഗവ്യാപനം രൂക്ഷമായ ബെംഗളൂരു അതിർത്തിയിൽ പരിശോധന ഇന്ന് മുതൽ ശക്തമാക്കും. വ്യാപകമായി നഗരത്തിൽ നിന്നും രോഗികൾ സമീപജില്ലകളിലേക്ക് സഞ്ചരിക്കുന്നതും തടയുക എന്ന ലക്ഷ്യവും ഈ നടപടിയുടെ പിന്നിൽ ഉണ്ട്.

കേരള-കർണാടക അതിർത്തിയിലും പരിശോധന ശക്തമാക്കും. നിയന്ത്രണങ്ങൾ തെറ്റിച്ചു വരുന്നവരെ സമീപത്തെ കൊറോണ സെന്ററിൽ നിരീക്ഷണത്തിലാക്കാനും സർക്കാർ തീരുമാനിച്ചു.

നിയമങ്ങൾ പാലിക്കാതെയും രോഗ ലക്ഷണങ്ങളോടെ വരുന്നവരെയും അതാതിടങ്ങളിൽ തന്നെ ആവശ്യമെങ്കിൽ നിരീക്ഷണത്തിലാക്കും. അതേസമയം കർണാടകത്തിൽ കൊറോണ കർഫ്യു മൂന്നാം ദിവസം തുടരുകയാണ്. പ്രതിദിന രോഗ വ്യാപനം കുറെ ദിവസങ്ങളായി മുപ്പത്തിനായിരത്തിനു മുകളിലാണ്. പ്രതിദിന മരണം ഇരുന്നൂറിനു മുകളിലാണ്.