ഫ്രാൻസിൽ മതതീവ്രവാദിയുടെ അഴിഞ്ഞാട്ടം; വനിതാ പോലീസ് ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പാരീസ്: ഫ്രാൻസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മതഭീകരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. പാരീസിലെ തെക്കുപടിഞ്ഞാറൻ പട്ടണമായ റാംബില്ലറ്റിലാണ് സംഭവം നടന്നത്. 49 കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. ‘അല്ലാഹു-അക്ബർ’ എന്ന് മുഴക്കിക്കൊണ്ടായിരുന്നു അക്രമി പോലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അക്രമിച്ചതെന്നാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിൽ ടുണീഷ്യൻ കുടിയേറ്റക്കാരനാണെന്ന് സംശയിക്കുന്ന അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം സംഭവ സ്ഥലത്തു വച്ച്‌ തന്നെ ഉദ്യോഗസ്ഥ മരണമടഞ്ഞിരുന്നു . എന്നാൽ സംഭവം തീവ്രവാദ ആക്രമണമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയ്ച്ചു.

ആക്രമണത്തെ പറ്റി ഇന്റലിജൻസ് വിഭാഗത്തിനടക്കം യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഭീകര വിരുദ്ധ ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. എന്നാൽ പൊലീസ് റെക്കോർഡുകളിൽ ഉൾപ്പെട്ടയാളല്ല അക്രമിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം മതനിന്ദ ആരോപിച്ച്‌ ഫ്രാൻസിലെ മിഡിൽ സ്‌കൂളിൽ ചരിത്ര അധ്യാപകനെ കഴിഞ്ഞ വർഷം ഇത്തരത്തിൽ കഴുത്തറുത്തു കൊലപ്പെടുത്തിയിരുന്നു. ഇയാൾ മുഹമ്മദ് നബിയെക്കുറിച്ചുള്ള കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് കഴുത്തറുത്തു കൊന്നത്. ഇതിനു ശേഷം ഫ്രാൻസിൽ നിയമങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഇതിന്റെ പേരിൽ പാകിസ്ഥാനിൽ കലാപം നടക്കുകയാണ്.