ന്യൂഡെൽഹി: രാജ്യത്തെ രൂക്ഷമായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ജർമനിയിൽ നിന്നും ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനമായി. 23 ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ വിമാന മാർഗം ഇറക്കുമതി ചെയ്യാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. കൊറോണ രോഗികൾ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മരണത്തെ മുഖാമുഖം കാണുന്ന ഗുരുതര സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം.
മിനിട്ടില്‍ 40 ലിറ്റര്‍ ഓക്സിജനും മണിക്കൂറില്‍ 2,400 ലിറ്ററും ഉല്പാദിപ്പിക്കാന് സാധിക്കുന്ന പ്ലാന്റുകളാണ് എത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊറോണ രോഗികളെ ചികിത്സിക്കുന്ന
സായുധ സേനാ മെഡിക്കൽ സർവീസസ് (AFMS) ആശുപത്രികളിൽ പ്ലാന്റുകൾ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇനിയും കൂടുതൽ ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉൽപാദന ശാലകളിൽനിന്ന് ഡെൽഹി, യുപി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ റെയിൽവേ ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കും. ഓരോ ഓക്സിജൻ എക്സ്പ്രസിലും 16 ടൺ ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ച