മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊറോണ നെഗറ്റീവ്

തിരുവല്ല: മാർത്തോമ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊറോണ നെഗറ്റീവാണെന്ന് പരിശോധന ഫലം. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് കൊറോണ നെഗറ്റീവ് ആണെന്ന ആശ്വാസ വിവരം ലഭിച്ചതായി സഭാ അധികൃതർ അറിയിച്ചു.

മാർ ക്രിസോസ്റ്റത്തിന് ഇന്നലെ നേരിയ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ ടെസ്റ്റുകളിലാണ് കൊറോണ നെഗറ്റീവ് ആണന്ന് ഉറപ്പിച്ചത്. മാർ ക്രിസോസ്റ്റം ആശുപത്രിയിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണന്നും, അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും സഭാ അധികൃതർ അറിയിച്ച