പൊട്ടിപൊളിഞ്ഞ ആംബുലൻസിൽ നിന്ന് കൊറോണ രോഗിയുടെ മൃതദേഹം പുറത്തേക്ക് വീണു

ന്യൂഡെൽഹി: മധ്യപ്രദേശിൽ കൊറോണ രോഗിയുടെ മൃതദേഹം ആംബുലൻസിൽ നിന്നും കൊണ്ടുപോകുന്ന വഴി പുറത്തേക്ക് വീണു. ഭോപാലിൽ നിന്നും 57 കിലോ മിറ്റർ ഉള്ളിലുള്ള വിധിഷ ജില്ല ആശുപത്രിയിലാണ് ഗുരുതരമായ സംഭവം നടന്നത്. ആശുപത്രിയിൽ നിന്നും കൊറോണ രോഗിയുടെ മൃതദേഹമായി പോകുന്ന ആംബുലൻസാണ് വിഡിയോയിൽ ഉള്ളത്.

ഗെയിറ്റ് കിടന്ന് വണ്ടി തിരിഞ്ഞപ്പോൾ തന്നെ ആംബുലൻസിൽ നിന്നും മൃതദേഹം പുറത്തേക്ക് വീഴുകയാണ് ഉണ്ടായത്. ഉടനെ തന്നെ റോഡിലുള്ളവർ ആംബുലൻസിനെ തടഞ്ഞ് നിർത്തി. ആംബുലൻസ് പൊട്ടിപൊളിഞ്ഞ രീതിയിലാണ് ഉള്ളത്. ആംബുലൻസിന് അകത്തു നിന്നും പിപിഇ കിറ്റ് ധരിച്ച വ്യക്തി എത്തി നോക്കുകയും ചെയ്യുന്നുണ്ട്.

മധ്യപ്രദേശിൽ കൊറോണ രോഗികളുടെ മൃതദേഹം കുടുംബത്തിന് വിട്ട് കൊടുക്കുന്നില്ലെന്ന ആരോപണങ്ങൾ ഉയരവെയാണ് സംഭവം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 12,384 പേർക്കാണ് മധ്യപ്രദേശിൽ രോഗം സ്ഥിരീകരിച്ചത്. 75 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 4.59 ലക്ഷം രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്.

ഓക്‌സിജൻ ക്ഷാമമാണ് രോഗികൾ മരണപ്പെടാനുള്ള പ്രധാന കാരണമായി റിപ്പോർട്ട് ചെയ്യുന്നത്. ദിവസേന 400 ടൺ ഓക്‌സിജനാണ് മധ്യപ്രദേശിലെ കേസുകളുടെ കണക്കുകൾ അനുസരിച്ച് വേണ്ടത്. രോഗികളുടെ എണ്ണം ഇനിയും കൂടുകയാണെങ്കിൽ അത് 500 ടണ്ണായി ഉയരാനും സാധ്യതയുണ്ട്.