രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി

ന്യൂ​ഡെൽ​ഹി: രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് ഒ​രു നി​യ​ന്ത്ര​ണ​വും ബാ​ധ​ക​മാ​കി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ്റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​ക്കാ​രി​ൻ്റെ തീ​രു​മാ​നം.

ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ്റെ സു​ഗ​മ​മാ​യ നീ​ക്ക​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണം. ഇ​ങ്ങ​നെ​യു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​തു സ​മ​യ​ത്തും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. സ​ർ​ക്കാ​ർ ഇ​ള​വ് അ​നു​വ​ദി​ച്ച വ്യ​വ​സാ​യ​ത്തി​ന് മാ​ത്ര​മേ അ​നു​മ​തി​യു​ണ്ടാ​കൂ​വെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കൊറോണ വൈറസ് വെ​ല്ലു​വി​ളി നേ​രി​ടാ​ൻ രാ​ജ്യ​ത്തു മ​രു​ന്ന് ഉ​ത്പാ​ദ​നം കൂ​ട്ടി​യി​രു​ന്നു. ഓ​ക്സി​ജ​ൻ്റെ ദൗ​ർ​ല​ഭ്യം പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. നി​ല​വി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡെൽഹിയിൽ ഉന്നതതല യോഗം ചേർന്നതിൻ്റെ പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഓക്സിജന്റെ ഉത്പ്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കുളള ഓക്സിജൻ വിതരണം തടസപ്പെടരുത്. റെയിൽവേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോദി വ്യക്തമാക്കി.

ക്ഷാമം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. അതിനിടെ ഓക്സിജൻ ക്ഷാമം നേരിടുന്ന ഡെൽഹിക്ക് 140 മെട്രിക് ടൺ ഓക്സിജൻ അനുവദിച്ചതായി ഹരിയാന മുഖ്യമന്ത്രി അറിയിച്ചു. ഓക്സിജൻ വിതരണം തടസപ്പെടുത്തിയാൽ നടപടിയെടുക്കുമെന്ന് സോളിസിറ്റർ ജനറൽ ഡെൽഹി ഹൈക്കോടതിയിൽ അറിയിച്ചു. വേദാന്തയിലെ ഓക്സിജൻ ഉത്പാദനത്തിന് അനുമതി നൽകിയിട്ടുണ്ട്.

പരിസ്ഥിതിക ചട്ട ലംഘനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു വേദാന്തയിലെ പ്ലാൻ്റ. ഈ പ്ലാൻ്റാണ് അടിയന്തര സാഹചര്യം നേരിടാൻ തുറന്ന് പ്രവ‍ർത്തിക്കുന്നത്. ഇവിടെ നിന്നും സൗജന്യമായി ഓക്സിജൻ ലഭ്യമാകും. ഓക്സിജന്റ സു​ഗമമായ വിതരണത്തിന് ദില്ലി നോഡൽ ഓഫീസറുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തര സമ്പർക്കത്തിൽ ആണെന്ന് അധികൃതർ കോടതിയിൽ അറിയിച്ചു