വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ്ങ്; 35%ൽ കൂടുതൽ രോഗബാധയുള്ളിടത്ത് യുദ്ധകാലടിസ്ഥാനത്തിൽ നടപടി

തിരുവനന്തപുരം: കൊറോണ രണ്ടാം തരംഗത്തിൽ കർശനമായ നിയന്ത്രണങ്ങളുമാണ് സംസ്ഥാന സർക്കാർ. ചികിത്സ സൗകര്യത്തിനാണ് ആദ്യ മുൻഗണനം. ഓരോ താലുക്കിലും ഒരു സിഎഫ്‌എൽടിസി ഉണ്ടാകും.

35 ശതമാനത്തിന് മുകളിൽ വ്യാപനമുള്ള സ്ഥലങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടും. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം മെയ് ഒന്നിനു ശേഷം, വലിയ തക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ വാക്‌സിൻ എടുക്കാുള്ള സാഹചര്യം ഒരുക്കും. ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തും. അറിയിപ്പ് ലഭിച്ചവർ മാത്രമേ കേന്ദ്രങ്ങളിൽ എത്താവൂ .

കൊറോണ ബോധവത്കരണം ശക്തിപ്പെടുത്തും. അതിനായി ക്യാംപെയ്ൻ. എസ്‌എംഎസ് ക്യാംപെയ്‌നുകൾ ശക്തിപ്പെടുത്തും. ജനങ്ങളെ കൃത്യമായി കാര്യങ്ങൾ അറിയിക്കണം. ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ്. രണ്ടാം തരംഗത്തിൽ ക്രഷ് ദ കർവ് ആണ് സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാനത്തിലേക്ക് തിരിച്ചുപോകുക എന്നതാണ് ആദ്യ ഘട്ടം. ബ്രേക്ക് ദ ചെയ്ൻ കൂടുതൽ ശക്തമാക്കും. തദ്ദേശ സ്ഥാപനങ്ങൾ മാനദണ്ഡങങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.

ഇന്ത്യയിൽ വാക്‌സീൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകൾക്ക് വാക്‌സീൻ നൽകാൻ സാധിക്കും. വാക്‌സീനുകളുടെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത്‌ കേന്ദ്രത്തെ അറിയിച്ചു. പുതിയ വാക്‌സീൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്‌സീൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേർക്ക് വാക്‌സീൻ നൽകാനായിരുന്നു ലക്ഷ്യം.