ശശി തരൂരിനും അമ്മയ്ക്കും സഹോദരിക്കും കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് എം.പി. ശശി തരൂരിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തരൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയും അമ്മയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

സഹോദരി കാലിഫോർണിയയിൽവെച്ച് ഫൈസർ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീൽഡിന്റെ രണ്ടാം ഡോസ് ഏപ്രിൽ എട്ടിന് എടുത്തിരുന്നു.

കൊറോണ വാക്‌സിനുകൾക്ക് രോഗബാധയെ തടയാനികില്ലെന്ന് പ്രതീക്ഷിക്കാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുമുണ്ട്. എന്നാൽ വാക്‌സിൻ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കുമെന്നും തരൂർ ട്വിറ്റിൽ പറയുന്നു.