പ്രതിദിന കൊറോണ കേസുകളിൽ ഇന്ത്യ ഒന്നാമത്; രോഗികൾ മൂന്നാം ദിനവും രണ്ട് ലക്ഷം കവിഞ്ഞു

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും രണ്ട് ലക്ഷം കവിഞ്ഞു. പ്രതിദിന കൊറോണ കേസുകളിൽ ഇന്ത്യയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. 2,34,692 പേർക്കാണ് 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചത്. ഇതോടെ രാജ്യത്താകമാനം നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,79,740 ആയി.

24 മണിക്കൂറിനിടെ കൊറോണ മൂലം 1,341 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,23,354 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.

ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയി. മരണ സംഖ്യ 1,75,649 ആയും ഉയർന്നു. 1,45,26,609 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചത്.

11,99,37,641 പേർക്ക് ഇതുവരെ വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.