കൊറോണ വൈറസ് പകരുന്നത് വായുവിലൂടെ തന്നെയെന്ന് വിദഗ്ധപഠനം

കൊളറോഡ: കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുന്ന ടിസാര്‍സ്-കോവി -2 വൈറസ് പ്രധാനമായും വായുവിലൂടെയാണ് പകരുന്നതെന്ന് പഠന റിപ്പോർട്ട്. വൈറസ് പ്രധാനമായും വായുവിലൂടെ പകരുന്നതായി മനസിലാക്കി വേണ്ട പ്രതിരോധം തീര്‍ക്കാന്‍ സാധിക്കാത്തതാണ് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നതെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ പുതിയ പഠനം വിലയിരുത്തുന്നു.

യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം വിദഗ്ദ്ധര്‍ അടുത്തിടെ നടത്തിയ പഠനത്തിലും കൊറോണ വൈറസിന്റെ വായു മാര്‍ഗത്തിലുള്ള വ്യാപനത്തിന് തെളിവുകള്‍ കണ്ടെത്തിയിരുന്നു.

തുറസായ സ്ഥലങ്ങളെ അപേക്ഷിച്ച് അടച്ചിട്ട മുറികളിലെ സമ്പര്‍ക്കം രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്നും പഠനം പറയുന്നു. അതെസമയം വെന്റിലേഷന്‍ സംവിധാനമുള്ള മുറികളില്‍ രോഗവ്യാപനത്തിനുള്ള സാധ്യത താരതമ്യേന കുറവാണെന്നും ലാന്‍സെറ്റ് വിശദീകരിക്കുന്നു. കൊറോണ വൈറസിനെ വായൂജന്യ രോഗമായി കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കന്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശ്രമിക്കണമെന്നും പഠനം പറയുന്നു.