എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു.

1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി. 150–ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു.

1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1952ൽ ​പി​താ​വ് ജോ​ർ​ജ് ആ​റാ​മ​ൻ ദി​വം​ഗ​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് സിം​ഹാ​സ​ന​ത്തി​ൻറെ അ​വ​കാ​ശം എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്കാ​യി. രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വാ​യ​തി​നാ​ൽ നേ​വി​യി​ൽ കി​ട്ടേ​ണ്ട ഉ​ന്ന​ത പ​ദ​വി​ക​ൾ ന​ഷ്ട​മാ​യെ​ന്നു ഫി​ലി​പ്പു രാ​ജ​കു​മാ​ര​ൻ പ​രി​ത​പി​ക്കു​ക​യു​ണ്ടാ​യി.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലെ​ല്ലാം ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ഒ​പ്പം​ചേ​രാ​റു​ണ്ട്. രാ​ജ​ദ​മ്പ​തി​ക​ൾ മൂ​ന്നു​ത​വ​ണ ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. 1961 ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​നം. 1983 ലും 1997 ​ലും വീ​ണ്ടു​മെ​ത്തിയിരുന്നു.