വളരെ കുറച്ച്‌​ പേർക്ക്​ മാത്രം പാർശ്വഫലങ്ങൾ ;ആസ്​ട്ര സെനക്ക വാക്​സിനെടുത്തവർക്ക് രക്​തം കട്ടപിടിച്ചതിൽ വിശദീകരണം

ബ്രസൽസ്​: ആസ്​ട്ര സെനിക്ക വാക്​സിൻറെ പാർശ്വഫലങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രതികരണവുമായി യുറോപ്യൻ യൂണിയൻ രംഗത്ത് . ആസ്​ട്ര സെനിക്ക വാക്​സിൻ നൽകിയവരിൽ വളരെ കുറച്ച്‌​ പേർക്ക്​ മാത്രമേ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയിട്ടുള്ളുവെന്ന്​ യുറോപ്യൻ മെഡിസിൻ ഏജൻസി ​വിശദീകരണം നൽകി.

“200 മില്യൺ ജനങ്ങൾക്ക്​ ലോക വ്യാപകമായി ആസ്​ട്ര സെനിക്ക വാക്​സിൻ നൽകിയിട്ടുണ്ട്​. ഇതിൽ വളരെ കുറച്ച്‌​ പേർക്ക്​ മാത്രമാണ്​ പാർശ്വഫലങ്ങൾ കണ്ടെത്തിയത്​. വാക്​സിൻറെ സുരക്ഷിതത്വം സംബന്ധിച്ച്‌​ ജനങ്ങൾക്ക്​ ആത്​മവിശ്വാസം നൽകണം .” ഇ.യു അംഗരാജ്യങ്ങളോട്​ നിർദേശിച്ചു.

യു.കെയിൽ ആസ്​ട്ര സെനിക്ക കൊറോണ​ വാക്​സിൻ സ്വീകരിച്ച 79 പേർക്ക്​ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയിരുന്നു. ഇതിൽ 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു .