കൊറോണ വ്യാപനം അതിരൂക്ഷം; ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ

ബംഗളൂരു: കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബംഗൂളൂരു നഗരത്തിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലെ റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജനവാസ മേഖലകളിലെ നീന്തൽ കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവിടങ്ങളിലും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ബംഗളൂരു നഗരത്തിൽ ഏപ്രിൽ 20 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സിആർപിസി 144 ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 6000 മുകളിൽ ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

അതുകൊണ്ടുതന്നെ നിയന്ത്രണം കടുപ്പിക്കാനാണ് സാധ്യത. ഷോപ്പിംഗ് മാളുകൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, സിനിമ തീയറ്ററുകൾ എന്നിവക്കും കൊവിഡ് പ്രോട്ടോക്കോൾ കർശനമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കുന്നു.