ന്യൂഡെൽഹി: കുട്ടികളിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ളവരിൽ കൊറോണ വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി ബയോടെക്-ഫൈസർ. അടുത്ത അധ്യയന വർഷത്തിന് മുമ്പ് വിദ്യാർഥികൾക്ക് വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസർ അധികൃതർ അറിയിച്ചു.
2,260 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കൊറോണയ്ക്കേതിരെ വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഈ വിവരങ്ങൾ യു.എസ് എഫ്.ഡി.എയുമായി പങ്കുവെക്കും. മറ്റ് ഏജൻസികളേയും പഠനഫലങ്ങളുമായി സമീപിക്കുമെന്ന് ഫൈസർ വ്യക്തമാക്കി. അതെ സമയം നേരത്തെയുള്ള പഠനങ്ങളിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.