പാകിസ്ഥാനിൽ മദ്യ നിർമ്മാണത്തിനുള്ള ലൈസൻസ് നേടി ചൈനീസ് കമ്പനി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മദ്യ നിർമ്മാണത്തിനുള്ള ലൈസൻസ് നേടി ചൈനീസ് കമ്പനി. ബലൂചിസ്ഥാനിലെ എക്സൈസ്, ടാക്സേഷൻ ആൻറ് ആൻറി നാർക്കോട്ടിക്ക് ഡിപ്പാർട്ട്മെൻറ് ബാലൂചിസ്ഥാനാണ് ഈ ലൈസൻസ് നൽകിയത്. ബലൂചിസ്ഥാനിലെ ഒരു പ്രദേശിക കമ്പനിയുമായി സഹകരിച്ചാണ് ഇവരുടെ ബിസിനസ് എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനീസ് കമ്പനിയായ ഹൂയി കോയിസ്റ്റൽ ബ്രൂബെറി ആൻറ് ഡിസ്ലറി ലിമിറ്റഡ് ആണ് ബലൂചിസ്ഥാൻ അഡ്രസിലാണ് ഈ കമ്പനി പാകിസ്ഥാനിലെ ആസ്ഥാനം കഴിഞ്ഞ വർഷം ഏപ്രിലിൽ റജിസ്ട്രർ ചെയ്തത് എന്നാണ് പറയുന്നത്.

ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട മദ്യനിർമ്മാതാക്കളാണ് ഹൂയി കോയിസ്റ്റൽ ബ്രൂബെറി. പാകിസ്ഥാനിൽ മദ്യനിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്ന ആദ്യത്തെ ചൈനീസ് കമ്പനിയാണ് ഹൂയി കോയിസ്റ്റൽ ബ്രൂബെറി.