മ്യാ​ന്‍​മ​റി​ല്‍ സൈന്യത്തിൻ്റെ കൂട്ടക്കുരുതി; വെ​ടി​വ​യ്പ്പി​ല്‍ 114 ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു

ന​യ്പി​റ്റോ: പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ജ​ന​ങ്ങ​ളെ കൂ​ട്ട​ക്കു​രു​തിചെ​യ്ത് സൈ​ന്യം. മ്യാ​ന്‍​മ​റി​ല്‍ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ല്‍ 114 ജീ​വ​നു​ക​ളാണ് പൊ​ലി​ഞ്ഞത്. ശ​നി​യാ​ഴ്ച സൈ​നി​ക ദി​നാ​ച​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ഈ ​ക്രൂ​ര​ത. മ​രി​ച്ച​വ​രി​ല്‍ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

പ്ര​ക്ഷോ​ഭ​കാ​രി​ക​ളെ ക​ണ്ടാ​ല്‍ ഉ​ട​ന്‍​ വെ​ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് സൈ​നി​ക മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശം. മ്യാ​ന്‍​മ​റി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തു മു​ത​ല്‍ മ​രി​ച്ച​ത് 400ല്‍ ​അ​ധി​കം ആ​ളു​ക​ളാ​ണ്.

അ​തേ​സ​മ​യം, മ്യാ​ന്‍​മ​റി​ന്‍റെ 76-ാമ​ത് സാ​യു​ധ​സേ​ന ദി​നം ഭീ​ക​ര​ത​യു​ടെ​യും അ​പ​മാ​ന​ത്തി​ന്‍റെ​യും ദി​ന​മാ​യി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ മ്യാ​ന്‍​മ​റി​ലെ പ്ര​തി​നി​ധി സം​ഘം ട്വീ​റ്റ് ചെ​യ്തു.