ന്യൂഡെൽഹി: രാജ്യത്തെ കൊറോണ വാക്സിൻ സുരക്ഷിതമെന്ന് കേന്ദ്രം. വാക്സിന് പാർശ്വഭലങ്ങളില്ലെന്നും കൊവിഷീൽഡ് കുത്തിവെക്കുന്നവരിൽ രക്തം കട്ടപിടിക്കില്ലെന്നും സമിതി വിലയിരുത്തി. രാജ്യത്തെ പ്രതിദിന കൊറോണ കണക്കിൽ നേരിയ കുറവുണ്ടെന്ന് കേന്ദ്രം പറയുമ്പോഴും ലോകാരോഗ്യ സംഘടനയുടേതടക്കം റിപ്പോർട്ടുകളിൽ ഇന്ത്യലിലെ കൊറോണ വ്യാപനത്തോത് കൂടിയതായാണ് റിപ്പോർട്ട്.
ഇന്ത്യയിൽ കൊറോണ വ്യാപന തോത് കൂടിയെന്നും ഒരാളിൽ നിന്ന് ഒന്നിലധികം പേരിലേക്ക് രോഗം പകരും വിധം വൈറസിന്റെ വ്യാപന ശേഷി കൂടിയതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പും ഉത്സവാഘോണങ്ങളും രോഗ വ്യാപനം കൂട്ടുമെന്നാണ് വിലയിരുത്തൽ.
വാക്സിന്റെ ഫലപ്രദവമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ് കുത്തിവെക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നുണ്ടെന്ന പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സമിതി വ്യകത്മാക്കുന്നു.
വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്ന് നേരത്തെതന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ വാക്സിൻ സ്വീകരിക്കുന്നതിലെ കാലാവധിയിൽ വ്യത്യാസം വരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസ് വാക്സിനുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച്ചയിൽ നിന്നും എട്ട് ആഴ്ച്ചയാക്കി വർദ്ധിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.