ന്യൂഡെൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡെൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഓം ബിർല കൊറോണ പരിശോധനയ്ക്ക് വിധേയനായത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് അദ്ദേഹം പരിശോധന നടത്തിയത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റ് ബജറ്റ് സെഷന്റെ രണ്ടാം ഘട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഓം ബിർലയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.