കൊറോണ ആന്റിബോഡിയുമായി ആദ്യ കുഞ്ഞ് പിറന്നു; ചരിത്രത്തിൽ ആദ്യം

ന്യൂയോർക്ക്: ചരിത്രത്തിൽ ആദ്യമായി രക്തത്തിൽ കൊറോണ ആൻ്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. ഇത് ആദ്യമായാണ് രക്തത്തിൽ കൊറോണ ആൻ്റിബോഡിയുമായി കുഞ്ഞ് ജനിക്കുന്നത്. പ്രസവത്തിന് ദിവസങ്ങൾക്കു മുൻപ് മാതാവ് കൊറോണ വാക്സിൻ സ്വീകരിച്ചിരുന്നു.

വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ ജനിച്ച കുട്ടിയിലാണ് കൊറോണ ആൻ്റിബോഡി കണ്ടെത്തിയത്. പ്രസവത്തിന് മൂന്ന് ആഴ്ചക്ക് മുൻപാണ് മാതാവ് കൊറോണ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രസവത്തിന് പിന്നാലെ, ജനിച്ച പെൺകുഞ്ഞിൻ്റെ രക്തം പരിശോധിച്ചപ്പോൾ രക്തത്തിൽ കൊറോണ ക്കെതിരായ ആൻ്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു

. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണ്ടതാണെന്നും ഡോക്ടർമാർ അറിയിച്ചു.