ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലെ വാ​ർ​ത്ത​ക​ൾ​ക്ക്​ ഓസ്​​ട്രേ​ലി​യ​യി​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്ന്​​ ഫേ​സ്​​ബു​ക്കും​

സി​ഡ്​​നി: ​ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക്​ ഓസ്​​ട്രേ​ലി​യ​യി​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്ന്​​ ഫേ​സ്​​ബു​ക്കും​ സ​മ്മ​തി​ച്ചു. മാ​ധ്യ​മ രം​ഗ​ത്തെ അ​മേ​രി​ക്ക​ൻ ഭീ​മ​നാ​യ റൂ​പ​ർ​ട്ട്​ മ​ർ​ഡോ​ക്കി​‍ൻ്റെ ന്യൂ​സ്​ കോ​ർ​പ്​ ഓസ്​​ട്രേ​ലി​യ​യു​മാ​യാ​ണ്​​ ഫേ​സ്​​ബു​ക്ക്​ പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം​ ക​രാ​റി​ലേ​ർ​പ്പെ​ട്ട​ത്.

ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ഗൂ​ഗ്​​ൾ, ഫേ​സ്​​ബു​ക്ക്​ ഉ​ൾ​പ്പെ​ടെ ഡി​ജി​റ്റ​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ​ പ​ണം ന​ൽ​ക​ണ​മെ​ന്ന നി​യ​മം ഓസ്​​ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ്​​ ഫേ​സ്​​ബു​ക്കി​‍ൻ്റെ ന​ട​പ​ടി. മൂ​ന്നു​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​റെ​ങ്കി​ലും എ​ത്ര തു​ക​യാ​ണെ​ന്ന്​ മ​ർ​ഡോ​ക്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​മാ​സം ഗൂ​ഗളു​മാ​യും ആ​ഗോ​ള ത​ല​ത്തി​ൽ മ​ർ​ഡോ​ക്​ സ​മാ​ന ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ഫേ​സ്​​ബു​ക്ക്​, ഗൂ​ഗ്​​ൾ തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ രം​ഗ​ത്തെ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ അ​വ​രു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ വാ​ർ​ത്ത​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്​ വ​ഴി മാ​ധ്യ​മ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ​ലി​യ വ​രു​മാ​ന ന​ഷ്​​ടം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ത്​ ത​ട​യു​ന്ന​തി​‍ൻ്റെ ഭാ​ഗ​മാ​യാ​ണ്​​ ലോ​ക​ത്ത്​ ആ​ദ്യ​മാ​യി ഓസ്​​ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ വാ​ർ​ത്ത​ക്ക്​ പ​ണം എ​ന്ന നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ന്യൂ​സ്​ കോ​ർ​പ​റേ​ഷ​ൻ ഓസ്​​ട്രേ​ലി​യ കൂ​ടാ​തെ ദ ​ ഓസ്​​ട്രേ​ലി​യ​ൻ, ദ ​ഡെ​യ്​​ലി ടെ​ലി​ഗ്രാ​ഫ്, ദ ​ഹെ​റാ​ൾ​ഡ്​ സ​ൺ തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളും മ​ർ​ഡോ​ക്കി​ൻ്റെതാ​യി ആ​സ്​​ട്രേ​ലി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫോ​ക്​​സ്​ ന്യൂ​സ്, സ്​​കൈ ന്യൂ​സ്​ ഓസ്​​ട്രേ​ലി​യ എ​ന്നീ വാ​ർ​ത്ത ചാ​ന​ലു​ക​ളും മ​ർ​ഡോ​ക്കി​നു​ണ്ട്. ന​ഷ്​​ട​ത്തി​ലോ​ടു​ന്ന വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ഫേ​സ്​​ബു​ക്കി​‍െൻറ നീ​ക്കം പു​തി​യ പ്ര​തീ​ക്ഷ​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.