വീണ്ടും ഞെട്ടിച്ച്‌​ മസ്​ക്​; ഒരു ദിവസം നേടിയത്​ 1.81 ലക്ഷം കോടി

ന്യൂയോർക്ക്​: ഒരു ദിവസം ഓഹരി വിപണിയിൽ നിന്ന് 25 മില്യൺ ഡോളർ.​ ഇത് ടെസ്​ല സ്ഥാപകൻ ഇലോൺ മസ്​കിന്റെ വമ്പൻ നേട്ടം. 1.81 ലക്ഷം കോടിയാണ്​ വരുമാനത്തിൽ മസ്​ക്​ കൂട്ടിച്ചേർത്തത്​. ഇതോടെ മസ്​കിൻറെ ആകെ ആസ്​തി 174 ബില്യൺ ഡോളറായി ഉയർന്നു. ബെസോസുമായുള്ള വരുമാന വ്യത്യാസം ഇലോൺ മസ്​ക്​ കുറക്കുകയും ചെയ്​തു.

ടെക്​ ഭീമൻമാരായ ആപ്പിൾ, ആമസോൺ, ഫേസ്​ബുക്ക്​ എന്നിവരുടെ കരുത്തിൽ യു.എസ് ഓഹരി സൂചികയായ നാസ്​ഡാക്ക്​ 3.7 ശതമാനം ഉയർന്നിരുന്നു. ആമസോൺ സ്ഥാപകൻ ജെഫ്​ ​ബെസോസിൻറെ വരുമാനവും കൂടിയിട്ടുണ്ട്​. 6 ബില്യൺ ഡോളറിൻറെ പ്രതിദിന വർധനയോടെ വരുമാനം 180 ബില്യൺ ഡോളറായി.

കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്​ല ഓഹരികൾ കടുത്ത വിൽപന സമ്മർദം നേരിടുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഓഹരി വില 20 ശതമാനം ഉയർന്നതോടെ മസ്​ക്​​ വൻ നേട്ടമുണ്ടാക്കുകയായിരുന്നു.