ബംഗളൂരു: കൊറോണ പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യയിൽ കൊറോണയ്ക്കെതിരായുള്ള വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അംഗീകാരം കാമേശ്വരിക്കാണെന്ന് ബംഗളൂരു അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതുവരെ രാജ്യത്താകെമാനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മാർച്ച് ഒന്നിനാണ് കൊറോണ വാക്സിൻ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിൻ സ്വീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഘട്ടത്തിൽ കൊറോണ വാക്സിൻ നൽകും.
7113801 ആരോഗ്യപ്രവർത്തകരാണ് കൊറോണ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. 3851808 ആരോഗ്യ പ്രവർത്തകർ രണ്ടാമത്തെ ഡോസ് കൊറോണ വാക്സിനും സ്വീകരിച്ചു.