റഫേൽ യുദ്ധവിമാന നിർമ്മാണക്കമ്പനി ഉടമ ഒലിവർ ദെസ്സോ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചു

പാരീസ്: ഹെലികോപ്റ്റർ തകർന്നുവീണ് റഫേൽ യുദ്ധവിമാന നിർമ്മാണക്കമ്പനി ഉടമയും ഫ്രഞ്ച് കോടീശ്വരനുമായ ഒലിവർ ദെസ്സോ ( 69)കൊല്ലപ്പെട്ടു. ഒലിവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നാണ് മരണം. നോർമൻഡിയിലെ അവധിക്കാല വസതിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

ഡ്യൂവില്ലേ എന്ന സ്ഥലത്താണ് വൈകിട്ട് ആറുമണിയോടെ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ അനുശോചനം രേഖപ്പെടുത്തി. റഫേൽ യുദ്ധവിമാന കമ്പനി ഉടമയുടെ ദുരൂഹമരണത്തിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം തുടങ്ങി.

പ്രശസ്തനായ വ്യവസായി സെർഗേ ദെസ്സോവിന്റെ മകനെന്ന നിലയിലാണ് ഒലിവർ വ്യവസായ രംഗത്തേക്ക് കടന്നുവന്നത്. ഇവരുടെ പങ്കാളിത്തത്തിലാണ് റഫേലെന്ന അത്യാധുനിക യുദ്ധവിമാനത്തിന്റെ പിറവി. ലോകത്തെ ധനാഢ്യന്മാരിൽ 361-ാം സ്ഥാനം വഹിച്ചിരുന്നയാളാണ് ഒലിവർ ദെസ്സോ.