മഹാമാരി 2021 ലും അവസാനിക്കില്ല; ലോകാരോഗ്യ സംഘടനയ്ക്കും ആശങ്ക

ജനീവ: കൊറോണ മഹാമാരി വ്യാപനത്തെ 2021 ൽ പൂർണമായും ഇല്ലാതാക്കാമെന്നത് പ്രായോഗികമായി നടക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എമർജൻസീസ് പ്രോഗ്രാം ഡയറക്ടർ ഡോ. മിഖായേൽ റയാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം കൊറോണയ്ക്കെതിരായ വാക്‌സിനുകളുടെ വരവ് കൊറോണ മരണങ്ങളിലും രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്ന എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നും ഇദ്ദേഹം പറയുന്നു.

നിലവിൽ കൊറോണ വ്യാപന നിരക്ക് കുറയ്ക്കുകയായിരിക്കണം ആഗോളതലത്തിലെ ശ്രദ്ധ. തുടരെ വാക്‌സിനുകൾ വരുന്നത് രോഗ്യവ്യാപനത്തിതിരെ തോത് കുറയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

‘നമ്മൾ മിടുക്കരാണെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, മരണങ്ങളും മഹാമാരിയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ എന്നിവ ഇല്ലാതാക്കാൻ ഈ വർഷാവസാനത്തോടെ പറ്റും,’ ഡോ. മിഖായേൽ റയാൻ പറഞ്ഞു.

അതേസമയം കൊറോണ വഗഭേദങ്ങൾ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗ നിയന്ത്രണത്തിൽ ഉറപ്പു പറയാൻ സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. ‘നിലവിൽ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ്,’ അദ്ദേഹം പറഞ്ഞു.