ട്രംപ് മരവിപ്പിച്ച ഗ്രീൻ കാർഡ് നിയന്ത്രണം മാറ്റി; കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ: യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയില്‍ കടക്കുന്നതു വിലക്കിയ മുൻ പ്രസി‍ഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉത്തരവ് പ്രസി‍ഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. ഈ ​തീ​രു​മാ​നം ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കും.

അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതിൽനിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബെഡൻ പറഞ്ഞു. കൊറോണ മഹാമാരിയില്‍ ജോ​ലി ന​ഷ്ട​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​ല​ക്ക് ട്രം​പ് നടപ്പാക്കിയിരുന്നത്. ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റാ​നി​രു​ന്ന​വ​രെ വി​ല​ക്ക് ബാ​ധി​ച്ചി​രു​ന്നു.

കൊറോണ പ്രതിസന്ധിയെ തുടർന്നുണ്ടായ തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാര്‍ച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയിൽ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവർഷം നൽകുന്ന 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.