ആലപ്പുഴയിൽ 290 പേർക്ക് കൊറോണ ; 4570 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 290 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 288 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

4570 പേർ ചികിത്സയിൽ ഉണ്ട്. 375 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 71742 പേർ രോഗ മുക്തരായി.