കുവൈറ്റ് : മയക്കുമരുന്ന് വിൽപ്പന കേസിൽ പിടിയിലായ ഇന്ത്യക്കാരന് വധശിക്ഷ. കുവൈറ്റ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾ രാജ്യത്ത് വർഷങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
മയക്കുമരുന്ന് നൈലോണ്‍ ബാഗില്‍ പൊതിഞ്ഞ് പലയിടങ്ങളിലായി വെച്ച ശേഷം ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് വഴി ലൊക്കേഷന്‍ അയച്ചുകൊടുത്തായിരുന്നു കച്ചവടം. പ്രത്യേക ബാങ്ക് പേയ്മെന്റ് ലിങ്കുകള്‍ വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നതും.
ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അന്‍പതോളം തവണ ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നടത്തിവരികയായിരുന്നുവെന്ന വിവരം ലഭിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി, പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.