ഫിലിപ്പ് രാജകുമാരന് ദേഹാസ്വസ്ഥ്യം;. ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലണ്ടൻ: ദേഹാസ്വസ്ഥ്യങ്ങളെ തുടർന്ന് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 99 വയസ്സുകാരനായ ഫിലിപ്പിനെ മുൻകരുതലെന്ന നിലയിൽ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്നാണ് ബ്രിട്ടീഷ് രാജകുടുംബം അറിയിച്ചത്.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പിനെ ലണ്ടനിലെ കിംഗ് എഡ്വേർഡ് 2 ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഫിലിപ്പ് രാജകുമാരൻ സ്വയം കാറോടിച്ചു തന്നെയാണ് ആശുപത്രിയിലെത്തിയത്.എന്നാൽ പരിശോധിച്ച ഡോക്ടർ ആശുപത്രിയിൽ കിടക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.

കൊറോണ ലക്ഷണമൊന്നുമില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ജൂൺ 10ന് തന്റെ നൂറാം ജന്മദിനം ആഷോഷിക്കാനിരിക്കേ ആരോഗ്യം മെച്ചപ്പെടുത്താൻ നിലവിലെ മുൻകരുതലുകൾ നല്ലതാണെന്നാണ് ഡോക്ടറുടെ അഭിപ്രായം.