കത്തോലിക്കാ സഭ മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ കുടുംബവര്‍ഷമായി ആചരിക്കും

കൊച്ചി: കത്തോലിക്കാ സഭയിൽ മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ കുടുംബവര്‍ഷമായി ആചരിക്കാൻ ഫ്രാന്‍സിസ് മാര്‍പാപ്പ നിർദ്ദേശിച്ചു. 2020 ഡിസംബര്‍ എട്ടിന് ആരംഭിച്ച് 2021 ഡിസംബര്‍ എട്ടിന് അവസാനിക്കുന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷത്തോട് ചേര്‍ത്താണു മാര്‍പാപ്പ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രായമായവര്‍ക്കു വേണ്ടി ആഗോളസഭയില്‍ ഒരു, ദിവസം ആചരിക്കുവാനും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയായിരിക്കും ഈ പ്രത്യേക ദിനാചരണം.