കൊറോണ വ്യാപനം; സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി

സൗദി: കൊറോണ വ്യാപനത്തെ തുടർന്ന് സൗദിയിൽ 10 ദിവസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരു മാസമായി നീട്ടി. വിനോദ പരിപാടികൾക്കും റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും വിലക്കേർപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ആണ് 20 ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്. ഇരുപതിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നതിനും വിനോദ പരിപാടികൾക്കും റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനുമുള്ള വിലക്ക് തുടരും.

റസ്റ്റോറന്റുകളിൽ പാഴ്‌സർ സർവീസ് അനുവദിക്കും. സിനിമാ ശാലകൾ പ്രവർത്തിക്കുന്നതിനും, ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും മറ്റുമുള്ള ഇൻഡോർ വിനോദ പരിപാടികൾക്കും ഗെയിംസുകൾക്കും വിലക്കുണ്ട്.