ന്യൂഡെൽഹി: ഓക്‌സ്ഫഡ് സർവകലാശാല അസ്ട്രാസെനകയുമായി ചേർന്ന് വികസിപ്പിച്ച കൊറോണ വാക്‌സീൻ കുട്ടികളിൽ പരീക്ഷിക്കും. ഏഴിനും 17നും ഇടയിൽ പ്രായമുള്ളവരിലാണ് വാക്‌സീൻ പരീക്ഷണം നടത്തുക. കുട്ടികളിൽ വാക്‌സീൻ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സർവകലശാല പ്രസ്താവനയിൽ വ്യക്തമാക്കി.
300 വോളന്റിയർക്ക് ആദ്യഘട്ടത്തിൽ കുത്തിവയ്പ്പ് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർവകലാശാല പറഞ്ഞു. കുത്തിവയ്പ്പ് ഈ മാസത്തിൽ ആരംഭിച്ചേക്കുമെന്നാണ് സൂചന.
വാക്‌സീന്റെ സുരക്ഷയും രോഗ പ്രതിരോധ ശേഷിയുമാണ് പഠന വിധേയമാക്കുക. ആസ്ട്രാസെനെക്കയുടെ കൊറോണ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.