കൊച്ചി: കുട്ടികൾക്കുള്ള കൊറോണ വാക്‌സിൻ ഉടനെത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർ പി സി നമ്പ്യാർ. കൊച്ചിയിൽ ഔദ്യോഗിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ വാക്‌സിൻ കുട്ടികൾക്ക് നൽകാനാവുമെന്നും അദേഹം വ്യക്തമാക്കി. ഈ വർഷം ഒക്ടോബർ മാസത്തോടെ കുഞ്ഞുങ്ങൾക്ക് നൽകാനാവുന്ന വാക്‌സിൻ ലഭ്യമാകും.
കുട്ടികൾക്കായുള്ള വാക്‌സിൻ കൂടുതൽ ഗവേഷണങ്ങൾക്ക് ശേഷം കൊറോണ സ്ഥിരീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകാനുള്ള മരുന്നായി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും അദേഹം വ്യക്തമാക്കി. കൊറോണ വൈറസിനെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നാല് വാക്‌സിൻ കൂടി വികസിപ്പിക്കുമെന്നും അവയെല്ലാം ഈ വർഷം അവസാനത്തോടെ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊഡാജെനിക്‌സ് കമ്പനിയുമായി ചേർന്ന് വികസിപ്പിക്കുന്ന കോവിവാക് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയായി. കൂടാതെ ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിന്റെ ഉത്പാദനം ഏപ്രിൽ മുതൽ പ്രതിമാസം 20 കോടി ഡോസ് കോടി ആക്കുമെന്നും പിവി നമ്പ്യാർ കൂട്ടിച്ചേർത്തു.