വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടുതല്‍ നടപടികൾ. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊറോണ ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയും യാത്രാവിലക്കുകള്‍ പുന:സ്ഥാപിക്കുകയും ചെയ്തു. യൂറോപ്പ്, യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
മാരകമായ വൈറസുകള്‍ അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെച്ചു.
സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് ഒഴിവാക്കിയിരുന്നു. ട്രംപിന്‍റെ ഈ ഉത്തരവ് എടുത്തു മാറ്റുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.