അബുദാബി: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് അബുദാബിയില്‍ പ്രവര്‍ത്തന സജ്ജമായി. 32ലക്ഷം സോളാര്‍ പാനലുകളാണ് പ്ലാന്റില്‍ സജ്ജീകരിച്ചിട്ടുള്ളത്. അബുദാബിയിലെ സ്വീഹാനിലാണ് പ്ലാന്റ്. നൂര്‍ അബുദാബി (അറബിയില്‍ പ്രകാശം എന്നര്‍ദ്ധം) പ്രൊജക്ടാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
അബുദാബിയിലെ കാര്‍ബണ്‍ പ്രസാരണം പത്ത് ലക്ഷം ടണ്ണോളം കുറയ്ക്കാന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സഹായിക്കും. അതായത് നിരത്തുകളില്‍ നിന്ന് രണ്ട് ലക്ഷത്തോളം കാറുകള്‍ ഇല്ലാതായാല്‍ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഈ സൗരോര്‍ജ്ജ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 90,000 കുടുംബങ്ങള്‍ക്കാണ് പ്രകാശം പകരുന്നത്.
2015ഓടെ യുഎഇയുടെ 44 ശതമാനം ഊര്‍ജ്ജ ആവശ്യകതയും ക്ലീന്‍ എനര്‍ജിയിലൂടെ സഫലമാക്കാനാണ് പദ്ധതി. സോളാര്‍ എനര്‍ജിയാണ് ഭാവി എന്ന നിലയിലാണ് തങ്ങള്‍ കാണുന്നതെന്ന് പ്രൊകട് അധികൃതര്‍ പറഞ്ഞു.