കോട്ടയത്ത് 674 പേര്‍ക്ക് കൊറോണ ; 599 പേര്‍ക്ക് സമ്പര്‍ക്കം മുഖേന വൈറസ് ബാധ

കോട്ടയം: ജില്ലയില്‍ 674 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ടു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 5573 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 375 പുരുഷന്‍മാരും 239 സ്ത്രീകളും 60 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

126 പേര്‍ രോഗമുക്തരായി. 6109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 60658 പേര്‍ കൊറോണ ബാധിതരായി. 54390 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13868 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 109, ഏറ്റുമാനൂര്‍- 51, മുണ്ടക്കയം- 28, അതിരമ്പുഴ- 26, ചങ്ങനാശേരി, മണിമല-21, മറവന്തുരുത്ത്- 19, പാമ്പാടി- 17, കറുകച്ചാല്‍, മാഞ്ഞൂര്‍- 14, പാലാ- 13

തൃക്കൊടിത്താനം, തലയാഴം, വാഴപ്പള്ളി, വാഴൂര്‍, കുമരകം- 11, രാമപുരം, പനച്ചിക്കാട്, കൂരോപ്പട, ഭരണങ്ങാനം-10, ഉദയനാപുരം, കരൂര്‍-9

കങ്ങഴ, വൈക്കം, കാഞ്ഞിരപ്പള്ളി, എരുമേലി, എലിക്കുളം, കുറവിലങ്ങാട്, കുറിച്ചി-8, കൂട്ടിക്കല്‍, ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, ചിറക്കടവ്, മീനടം-7

അയര്‍ക്കുന്നം, തലയോലപ്പറമ്പ്, നീണ്ടൂര്‍, കോരുത്തോട്, കൊഴുവനാല്‍, പൂഞ്ഞാര്‍, കാണക്കാരി, കിടങ്ങൂര്‍, പാറത്തോട്-6, അകലക്കുന്നം, പുതുപ്പള്ളി, മുളക്കുളം, മേലുകാവ്, മണര്‍കാട്-5

കടുത്തുരുത്തി, വെച്ചൂര്‍, പള്ളിക്കത്തോട്, ആര്‍പ്പൂക്കര, തീക്കോയി, മീനച്ചില്‍-4, വെള്ളൂര്‍, തിരുവാര്‍പ്പ്, വെളിയന്നൂര്‍, പായിപ്പാട്, കടനാട്-3

കടപ്ലാമറ്റം, വെള്ളാവൂര്‍, നെടുംകുന്നം, അയ്മനം, മൂന്നിലവ്-2 ,തലപ്പലം, ഞീഴൂര്‍, ടി.വി പുരം, വാകത്താനം, തലനാട്, മാടപ്പള്ളി, വിജയപുരം, മുത്തോലി, കല്ലറ -1