ലണ്ടൻ: ബ്രിട്ടൻ തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ അതിർത്തികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. കൊറോണ വൈറസിന്റെ തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തുനിന്നും രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ബ്രസീലിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തെക്കേ അമേരിക്കയിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ നിരോധനം നിലവിൽ വന്നതോടെയാണ് ഇത്. ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങൾ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
വിദേശത്തുനിന്ന് എത്തിയേക്കാവുന്ന പുതിയ വൈറസ് വകഭേദം രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാജ്യത്തേക്ക് എത്തുന്നവർ ക്വാറന്റൈനിൽ കഴിയണം. അഞ്ച് ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആയില്ലെങ്കിൽ 10 ദിവസംവരെ ക്വാറന്റൈനിൽ തുടരണം.