ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച വിജയ് മല്യയ്ക്ക് സാമ്പത്തിക പൂട്ടിട്ട് ബ്രിട്ടീഷ് കോടതി

ലണ്ടൻ: വ്യവസായി വിജയ് മല്യയെ സാമ്പത്തികമായി പൂട്ടി ബ്രിട്ടീഷ് കോടതി. ബ്രിട്ടനിൽ കോടതി നിർദ്ദേശ പ്രകാരം തടഞ്ഞുവച്ചിരിക്കുന്ന തുക പിൻവലിക്കാനാകില്ലെന്നാണ് തീരുമാനം അറിയിച്ചത്. ലണ്ടനിലെ ഇൻസോൾവൻസി ആന്റ് കമ്പനീസ് കോടതിയാണ് തീരുമാനം അറിയിച്ചത്.

യുകെ കോർട്ട് ഫണ്ട് ഓഫീസാണ് പാപ്പർഹർജിക്കായി വിജയ്മല്യ സമർപ്പിച്ച ഹർജി തള്ളിയത്. ഫണ്ട് തിരികെ ലഭിക്കാൻ വിജയ് മല്യ സമർപ്പിക്കേണ്ട രേഖകൾ എത്തിച്ചിട്ടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇതിനിടെ കേസുകൾ നടത്തുന്നതിനാവശ്യമായ ഫണ്ട് പിൻവലിക്കാൻ നിയന്ത്രണങ്ങളോ ടെയുള്ള അനുമതി കോടതി മല്യക്ക് നൽകി. കിംഗ് ഫിഷർ എയർലൈൻസ് സാമ്പത്തിക കേസ്സിൽ ഇന്ത്യയിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ചാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.

ബ്രിട്ടനിലെ സെന്റ് മാർഗരറ്റിലെ ബംഗ്ലാവ് വിറ്റ തുക പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യവും വിജയ് മല്യ ഉന്നയിച്ചിരുന്നു.