ഒ​മാ​ൻ കി​രീ​ടാ​വ​കാ​ശി​യാ​യി സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദി​നെ നി​ശ്ച​യി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​ന്‍റെ കി​രീ​ടാ​വ​കാ​ശി​യാ​യി സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദി​നെ നി​ശ്ച​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കി​രീ​ടാ​വ​കാ​ശി​യെ നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് പു​റ​ത്തു​വ​ന്ന​ത്.

ആ​ധു​നി​ക ഒ​മാ​ന്‍ ച​രി​ത്ര​ത്തി​ലെ ആ​ദ്യ കി​രീ​ടാ​വ​കാ​ശി​യാ​ണ് സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്. ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖി​ന്‍റെ മൂ​ത്ത മ​ക​നാ​ണ് സ​യ്യി​ദ് തെ​യാ​സീ​ന്‍. നി​ല​വി​ല്‍ സാം​സ്‌​കാ​രി​ക,കാ​യി​ക,യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യാ​ണ് സ​യ്യി​ദ് തെ​യാ​സീ​ന്‍.

സു​ല്‍​ത്താ​ന്‍റെ മൂ​ത്ത മ​ക​നാ​യി​രി​ക്കും അ​ടു​ത്ത പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശി​യെ​ന്ന് അ​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സി​ന്‍റെ ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ കി​രീ​ടാ​വ​കാ​ശി ഇ​ല്ലാ​യി​രു​ന്നു.