ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു

വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് ബാധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ പേഴ്സണൽ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു ഡോ.ഫബ്രീസിയോ സൊക്കോര്‍സി. കാന്‍സര്‍ രോഗിയുമാണ് ഫബ്രീസിയോ.

2015 മുതല്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം.മാർപാപ്പയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ച കൊറോണ വാക്സീൻ സ്വീകരിക്കുമെന്ന് മാർപാപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.