വാഷിംഗ്ടൺ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാരണം വ്യക്തമാക്കാതെയാണ് ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്.
കാപിറ്റോൾ അക്രമത്തെ തുടർന്ന് ട്രംപിനെ രണ്ടാഴ്ചത്തേക്ക് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. ട്രംപിന്റെ പ്രസിഡന്റ് പദവി അവസാനിക്കുന്നതു വരെയാണു നിലവിൽ വിലക്ക്. ഇത് അനിശ്ചിതമായി തുടർന്നേക്കാമെന്നും ഫെയ്സ് ബുക് സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി.