ട്രംപിനെ താറടിക്കാൻ ക്യാപിറ്റോള്‍ പ്രതിഷേധം മറയാക്കി ; ഇന്ത്യന്‍ പതാകയുമായെത്തി മലയാളി; സത്യം വളച്ചൊടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ

വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികൾക്കിടയിൽ ഇന്ത്യൻ പതാക ഉയർത്തി മലയാളി. വൈറ്റില ചമ്പക്കര സ്വദേശിയായ വിൻസെന്റ് പാലത്തിങ്കൽ ആയിരുന്നു അത്. വിൻസെന്റ് റിപ്പബ്ലിക്കൻ പാർട്ടി വെർജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമാണ്.

കുത്തക അമേരിക്കൻ മാധ്യമങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ശരിയോ തെറ്റോ എന്ന് മനസിലാക്കാതെ ഏറ്റു പാടി ഡൊണാൾഡ് ട്രംപെന്ന നേതാവിനെ അപഹാസ്യനാക്കിയതിൻ്റെ തെളിവ് കൂടിയാണ് മലയാളിയുടെ ഈ വെളിപ്പെടുത്തൽ.

54 കാരനായ താൻ ഒരു കലാപകാരിയല്ലെന്നും ഇത്രയും നാൾ മാന്യമായാണ് ജീവിച്ചതെന്ന് മറ്റുള്ളവർക്കും അറിയാമെന്ന് വിൻസെന്റ് പറയുന്നു.

സമരത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകൾ കയ്യിൽ കരുതും. അങ്ങനെയാണ് പതാക ഉയർത്തിയതെന്ന് വിൻസെന്റ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അഴിമതി നിർത്തണമെന്നാവശ്യപ്പെട്ടാണ് ഞങ്ങൾ സമരം നടത്തിയത്. പ്രതിഷേധം സമാധാനപരമായിരുന്നു.
പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേർ നുഴഞ്ഞുകയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിൻസെന്റ് പറഞ്ഞു.

യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ കഴിഞ്ഞദിവസമുണ്ടായ അതിക്രമത്തിൽ ഒരു സ്ത്രീയടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. പോലീസ് വെടിയേറ്റാണ് സ്ത്രീ മരിച്ചത്. ഒട്ടേറെ പോലീസുകാർക്കു പരിക്കേറ്റു. 52 അക്രമികളെ അറസ്റ്റുചെയ്തു. തലസ്ഥാന നഗരത്തിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നവംബർ മൂന്നിനു നടന്ന തിരഞ്ഞെടുപ്പിൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഇലക്ടറൽ കോളേജ് വിജയം ഔദ്യോഗികമായി അംഗീകരിക്കാൻ യുഎസ് കോൺഗ്രസിലെ ഇരുസഭകളും ചേരുന്നതിനിടെയാണ് അക്രമം. നൂറുകണക്കിനാളുകൾ മന്ദിരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു.