ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തും

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തും. താത്ക്കാലിക സുരക്ഷാ സമിതി അംഗമായുള്ള .ഇന്ത്യയുടെ കാലാവധി ആരംഭിയ്ക്കുന്നതിന് മുന്നോടിയായാണ് ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക സ്ഥാപിക്കുന്നത്.

അഞ്ച് പുതിയ തത്ക്കാലിക അംഗങ്ങളുടെ 2 വര്‍ഷ കാലാവധിയാണ് ഇന്ന് ആരംഭിക്കുക. ഇന്ത്യയ്ക്ക് പുറമേ നേര്‍വ്വേ, കെനിയ, അയര്‍ലന്റ് , മെക്‌സിക്കോ എന്നിവയാണ് പുതുതായി ഇന്ന് സുരക്ഷാ സമിതിയുടെ ഭാഗമാകുന്ന താത്ക്കാലിക അംഗരാജ്യങ്ങള്‍.

യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പതാക സ്ഥാപിയ്ക്കുക. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ പ്രതിനിധി രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഒരു മാസം അലങ്കരിയ്ക്കും