കൊറോണ ആരോഗ്യ പ്രശ്‌നങ്ങൾ ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡെറാഡൂൺ : കൊറോണ ബാധിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. കൊറോണയെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ പ്രകടമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ ഉള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 18 നാണ് ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊറോണ സ്ഥിരീകരിച്ചത്. രോഗ ബാധിതനായ കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.