ക്രി​സ്മ​സ് കരോളിനിടെ വെ​ടി​വ​യ്പ്: അക്രമിയെ പോലീസ് വധിച്ചു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ​ള്ളി​യി​ൽ ക്രി​സ്മ​സ് കരോളിനെ​ത്തി​യ ആ​ളു​ക​ൾ​ക്കു നേ​രെ വെ​ടി​വ​യ്പ്. അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മാ​ൻ​ഹ​ട്ട​നി​ലെ സെ​ന്‍റ് ജോ​ൺ ദ് ​ഡി​വൈ​ൻ‌ ക​ത്തീ​ഡ്ര​ലി​ലാ​യി​രു​ന്നു സം​ഭ​വം.

ക്രി​സ്മ​സ് കരോളിൽ സം​ബ​ന്ധി​ക്കാൻ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​ത്. ക​ത്തീ​ഡ്ര​ലി​ന്‍റെ പ​ടി​ക​ളി​ൽ നി​ന്ന് അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യോ​ടി. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു.

പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ക്ര​മി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തു​ന്ന​തി​നു മു​ൻ​പ് അ​ക്ര​മി എ​ട്ടു ത​വ​ണ​യോ​ളം വെ​ടി​യു​തി​ർ​ത്തു. ആ​രെ​യും ല​ക്ഷ്യം വ​യ്ക്കാ​തെ​യാ​യി​രു​ന്നു ഇ​യാ​ൾ വെ​ടി​യു​തി​ർ​ത്ത​ത്. “എ​ന്നെ വെ​ടി​വ​യ്ക്കു​ക, കൊ​ല്ലു​ക’ എ​ന്ന് ഇ​യാ​ൾ ആ​ക്രോ​ശി​ച്ചെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.